Oak Times Bureau November 3, 2018

പാർലമെൻറ് തെരഞ്ഞെടുപ്പിൽ വലിയ മത്സരം നടക്കാത്ത മണ്ഡലമാണ് ആറ്റിങ്ങൽ. ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ ഇത്തവണ അട്ടിമറി നടക്കാനുള്ള യാതൊരു സാധ്യതയുമില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2008ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണ് ആറ്റിങ്ങൽ. അതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ എ സമ്പത്താണ് ഇവിടെ നിന്നും ജയിച്ചത്.

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും നിലവിൽ ഇടത് മുന്നണിയുടെ എംഎൽഎമാരാണ്.

 

ചിറയിൻകീഴ്

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു ചിറയിൻകീഴ് നിയമസഭാമണ്ഡലത്തിൽ. ഇടതുപക്ഷ സ്വാധീനമുള്ള നിയമസഭാമണ്ഡലമാണിത് 2008ലെ മണ്ഡലപുനഃക്രമീകരണത്തോടെ കിളിമാനൂർ മണ്ഡലം ഇല്ലാതെ ആവുകയും അത് ചിറയിൻകീഴായി മാറുകയും ചെയ്തു. സിപിഐയുടെ ജില്ലയിലെ ഏറ്റവും ശക്തമായ മണ്ഡലം ആയിരുന്നു കിളിമാനൂർ. സിപിഐയുടെ അംഗം അല്ലാതെ മറ്റൊരാളും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടില്ല. സംവരണമണ്ഡലമായ ?ചിറയിൻകീഴിൽ നിന്നും കഴിഞ്ഞ തവണ ജയിച്ചത് സിപി ഐയുടെ വി .ശശി ആയിരുന്നു .

വർക്കല

തിരുവനന്തപുരം ജില്ലയിലെ വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്??വർക്കല നിയമസഭാമണ്ഡലം. ?ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കുത്തകമണ്ഡലമായിരുന്നു വർക്കല 1957 ൽ നടന്ന ആദ്യ തിരെഞ്ഞെടുപ്പു മുതൽ രണ്ടായിരത്തി പതിനൊന്നുവരെ അഞ്ചു തവണ സി പി ഐ എം , സി പി ഐ അഞ്ചു തവണയും നാല് തവണ കോൺഗ്രസ്സും ഈ മണ്ഡലം കയ്യിൽ വച്ചു. 1980 മുതൽ നാല് തവണ തുടർച്ചയായി സി പി ഐ എമ്മിലെ വർക്കല രാധാകൃഷ്ണൻ ജയിച്ചു വന്ന മണ്ഡലം രണ്ടായിരത്തി ഒന്നിൽ കൈവിട്ടു , അന്ന് വർക്കല കഹാർ തോൽപ്പിച്ചത് പി കെ ഗുരുദാസനെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻറെ വി ജോയ് മണ്ഡലം തിരിച്ച് പിടിച്ചു.

ആറ്റിങ്ങൽ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മുൻസിപാലിറ്റി, ?ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു? ? ആറ്റിങ്ങൽ നിയമസഭാമണ്ഡലത്തിൽ. ഇടതുപക്ഷ കക്ഷികൾക്ക് വളക്കൂറുള്ള മണ്ഡലം ആണ് ആറ്റിങ്ങൽ എങ്കിലും ഇടതുപക്ഷവും കോൺഗ്രസും ഒരേ പോലെ ഇവിടെ ജയിച്ചിട്ടുണ്ട് ? സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്തൻ മൂന്ന് തവണ എം എൽ എ ആയിട്ടുണ്ട് ഇവിടെ നിന്നും. കോൺഗ്രസ്സ് നേതാവും മുൻ സ്പീക്കറും ആയ വക്കം പുരുഷോത്തമൻ നാലു തവണ വിജയിച്ചു. രണ്ടായിരത്തി ആറുമുതൽ രണ്ടു തവണയായി സി പി ഐ എം ആണ് മണ്ഡലം കൈവശം വച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മുതൽ ആറ്റിങ്ങൽ സംവരണ മണ്ഡലമാണ്. ആറ്റിങ്ങലിൽ നിലവിലെ എം എൽ എ സിപിഎമ്മിലെ ബി സത്യൻ ആണ്.

 

നെടുമങ്ങാട്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന ??അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു? ? മണ്ഡലമാണ് നെടുമങ്ങാട്. ?ഇടതുപക്ഷത്തിനു പ്രാമുഖ്യമുള്ള മണ്ഡലം ആണ് നെടുമങ്ങാട്. ഇടതുപക്ഷത്ത് നിന്നും സി പി ഐ ആണ് ഇവിടെ സ്ഥിരമായി മത്സരിക്കുന്നത് 1957 മുതൽ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന തിരെഞ്ഞെടുപ്പിൽ ഒൻപതു തവണ സി പി ഐ സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. നാലുതവണ കോൺഗ്രസ്സും. രണ്ടായിരത്തി ആറിൽ മാങ്കോടു രാധാകൃഷ്ണൻ പാലോട്ട് രവിയെ പരാജയപ്പെടുത്തി മണ്ഡലം നേടി എങ്കിൽ രണ്ടായിരത്തി പതിനൊന്നിൽ പാലോടു രവി, ?പി രാമചന്ദ്രൻ നായരെ പരാജയപ്പെടുത്തി . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലോട് രവിയെ പരാജയപ്പെടുത്തി സിപിഐ നേതാവ് സി ദിവാകരൻ മണ്ഡലം തിരിച്ച് പിടിച്ചു.

വാമനപുരം

തിരുവനന്തപുരം ജില്ലയിലെ നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, കല്ലറ, പാങ്ങോട്,നന്ദിയോട്,പെരിങ്ങമ്മല, ആനാട്, പനവൂർ തുടങ്ങിയ പഞ്ചായത്തുകൾ ചേർന്നതാണ് വാമനപുരം മണ്ഡലം. 1965 മുതൽ രണ്ടു തവണ ഒഴികെ ഒരിക്കൽ പോലും മണ്ഡലം ഇടതുപക്ഷം കൈവിട്ടിട്ടില്ല. പൂർണ്ണമായും ഇടതുപക്ഷമണ്ഡലമാണ്. പത്തു തവണ ഇടതുപക്ഷം ഇവിട നിന്നും വിജയിച്ചു മണ്ഡലം നിലനിർത്തി. ?കഴക്കൂട്ടത്തോട് ചേർന്ന്കിടക്കുന്ന നിയോജക മണ്ഡലമാണ് വാമനപുരം. കഴിഞ്ഞ തവണ സി പി എമ്മിലെ ഡി കെ മുരളിയാണ് നിലവിൽ എംഎൽഎ.

അരുവിക്കര

തിരുവനന്തപുരം ജില്ലയിലെ ? നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന ?നിയമസഭാമണ്ഡലമാണ് അരുവിക്കര?.? സ്പീക്കർ ആയിരുന്ന ജി കാർത്തികേയൻറെ സ്ഥിരം മണ്ഡലമായിരുന്ന? ആര്യനാട് രണ്ടായിരത്തി എട്ടിലെ പുനർ നിർണയത്തിൽ അരുവിക്കര മണ്ഡലം ആയി മാറി. അരുവിക്കരയിൽ ? ജി കാർത്തികേയൻറെ മരണശേക്ഷം നടന്ന മത്സരത്തിൽ അദ്ധേഹത്തിന്റെ മകൻ ശബരിനാഥൻ മികച്ച ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ? ?ശബരീനാഥാണ് നിലവിലെ എംഎൽഎ.

കാട്ടാക്കട

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന മണ്ഡലമാണ് കാട്ടാക്കട. രണ്ടായിരത്തി എട്ടിൽ നേമം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം, നേമം എന്നീ പഞ്ചായത്തുകൾ ഒഴിവാക്കി മലയിൻകീഴ്, പള്ളിച്ചൽ എന്നീ പഞ്ചായത്തുകൾ പുതിയതായ് ചേർത്ത് വികസിപ്പിച്ച നിയമസഭാമണ്ഡലമാണിത്. സിപിഎമ്മിലെ ഐ ബി സതീഷാണ് നിലവിൽ എംഎൽഎ.

കോൺഗ്രസിന് ചില കേന്ദ്രങ്ങളിൽ ശക്തമായ സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ രണ്ട് തവണയും ഇവിടെ ജയിക്കാനായില്ല. സംസ്ഥാന ഭരണത്തിനെതിരായ വികാരവും ദേശീയ തലത്തിൽ കോൺഗ്രസിൻറെ പ്രസക്തിയുമാകും കോൺഗ്രസ് ഇവിടെ മുഖ്യ പ്രചരണായുധമാക്കുക്. പ്രബലനായ നേതാവിനെ തന്നെ സ്ഥാനാർഥിയാക്കി മണ്ഡലം പിടിച്ചെടുക്കണം എന്ന വികാരമാണ് കീഴ് ഘടകങ്ങൾ നേതൃത്വത്തിന് മുന്നിൽ വെക്കുന്നത്.

താഴെ തട്ടിൽ ശക്തമായ പ്രവർത്തനം ബീജേപിയും ഇവിടെ നടത്തുന്നുണ്ട്. എന്നാൽ വിജയപ്രതീക്ഷ പോലും വിദൂരമായ മണ്ഡലമാണെന്ന തിരിച്ചറിവിൽ ഘടകകക്ഷിയായ ബിഡിജെഎസിന് സീറ്റ് നൽകിയേക്കും എന്നാണ് നേതാക്കൾ നൽകുന്ന സൂചന. എസ്എൻഡിപിക്കും മറ്റ് സമുദായങ്ങൾക്കും കൂടി സമ്മതനായ ഒരു സ്ഥാനാർഥിയെ നിർത്തി ശക്തമായ മത്സരം കാഴ്ച്ച വെക്കാനാകും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

എ സമ്പത്ത് ജനകീയനും സിറ്റിംഗ് എംപിയുമാണ് എങ്കിലും ഇത്തവണ സിപിഎം കളത്തിലിറക്കുക പുതുമുഖത്തെയാകും. ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനാകും ഇത്തവണ സാധ്യത. അതേ സമയം വനിതയെ മത്സരിപ്പിക്കണം എന്നുള്ള അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.

Leave a comment.

Your email address will not be published. Required fields are marked*