Oak Times Bureau November 2, 2018

അനന്തു മാതിരംപള്ളിൽ

യാത്രയുടെ ഓർമകളെ അനശ്വരമാക്കുന്നതും യാത്രാ ക്‌ളേശങ്ങൾ അനുഭവപെടാതിരിക്കുന്നതും രണ്ട് കാരണങ്ങൾ കൊണ്ടാണ്

വ്യത്യസ്ത്ഥമായ കാഴ്ചകൾ കൊണ്ടും സൗഹൃതത്തിൻറെ ആഴത്തിനാലും
മെട്രോ നഗരകാഴ്ചകൾ നൽകുന്നതിലും പതിൻമടങ്ങ് യാത്രാസുഖവും അതിശയവും ചരിത്ര നിർമ്മിതികൾക്ക് ഉളവാക്കുവാൻ സാധിക്കും

ഒരു പക്ഷേ ഹിമാലയം കയറുന്നതിനേക്കാൾ പാടാണ് ഒരു കൂട്ട യാത്ര പോകുക എന്നുള്ളത് പിണക്കങ്ങളും പരിഭവങ്ങളും ഇണക്കങ്ങളും ചേർന്ന യാത്ര അതിൻറെ മൂർദ്ധന്യാവസ്ത്ഥയിലെത്തുമ്പോൾ ഹിമാലയം കീഴടക്കിയ സന്തോഷം നൽകുക തന്നെ ചെയ്യും

ബേക്കൽ കോട്ട അവൾ വശ്യ മനോഹരിയാണ് ആരെയും തന്നിലേക്കാകർഷിക്കുന്ന പ്രണയാർദ്രമായ ഹൃദയമുള്ളവൾ ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന അവളെ ഭൂരിഭാഗവും സമുദ്ര ദേവനാൽ ആലിംഹനം ചെയ്യപെട്ടു കിടക്കുന്നു.

സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട് ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയെല്ലാം അവളിലെ നയന വിസ്മയങ്ങളാണ്

കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പണികഴിപ്പിച്ചതാണ്

കുംബ്ലയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് 1650ൽ (1645നും 1660നും ഇടയ്ക്ക്) ഈ കോട്ട നിർമ്മിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാൽ കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നടന്ന പുരാവസ്തു ഗവേഷണം ചൂണ്ടിക്കാട്ടുന്നത് കോട്ട വിജയനഗര സാമ്രാജ്യത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായിരുന്നു എന്നാണ്

Leave a comment.

Your email address will not be published. Required fields are marked*