BREAKING NEWS

Oak Times Bureau November 6, 2018

ഇടതുപക്ഷത്തിൻറെ ഇരുക്കു കോട്ടയാണ് കൊല്ലം ജില്ല. ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ഇടത് മുന്നണിയാണ്. ജില്ലയിലെ ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, കുണ്ടറ, ചടയമംഗലം, പുനലൂർ, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. കയർ, കശുവണ്ടി, മത്സ്യബന്ധനതൊഴിലാളികളും തോട്ടം മേഖലയിൽ പണിയെടുക്കുന്നവരും മണ്ഡലത്തിൽ വോട്ടർമാരിലെ പ്രബല വിഭാഗമാണ്. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കാൻ ശേഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. ആർഎസ്പിയുടെ കുത്തക മണ്ഡലമായിരുന്ന കൊല്ലത്ത് നിന്നും ആർഎസ്പി നേതാവ് എൻ […]

Oak Times Bureau November 3, 2018

പാർലമെൻറ് തെരഞ്ഞെടുപ്പിൽ വലിയ മത്സരം നടക്കാത്ത മണ്ഡലമാണ് ആറ്റിങ്ങൽ. ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ ഇത്തവണ അട്ടിമറി നടക്കാനുള്ള യാതൊരു സാധ്യതയുമില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2008ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണ് ആറ്റിങ്ങൽ. അതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ എ സമ്പത്താണ് ഇവിടെ നിന്നും ജയിച്ചത്. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും നിലവിൽ ഇടത് മുന്നണിയുടെ എംഎൽഎമാരാണ്.   ചിറയിൻകീഴ് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, […]

Oak Times Bureau November 2, 2018

കാനന ക്ഷേത്രമായ ശബരിമലയുടെ പരിശുദ്ധി ഇല്ലാതാക്കാൻ ആരുടെ ഭാഗത്തു നിന്നും ഒരു പരിശ്രമവും ഉണ്ടാകരുതെന്നും മതേതരത്വത്തിന്റെ പ്രതീകമായി ലോക ശ്രദ്ധ ആകർഷിച്ച ശബരിമലയെ യുദ്ധക്കളമാക്കി ,രക്ത ചൊരിച്ചിൽ സൃഷ്ടിക്കാൻ ഒരു ശക്തിയും തയ്യാറാകരുതെന്നും കേരളാ സർക്കാരും ഭക്ത ജന സമൂഹവും വിട്ടുവീഴ്ചക്കും സമവായ ചർച്ചകൾക്കും തയ്യാറാകണമെന്നും ശാന്തി സമിതി ചെയർ പേഴ്‌സൺ കൂടിയായ സുഗതകുമാരിയും വിവിധ മതനേതാക്കളും സംയുക്തമായി ആവശ്യപ്പെട്ടു. ശബരിമല വിഷയം സമാധാനപരമായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരിയുടെ […]

Oak Times Bureau September 12, 2018

Dear Ministers ,Please remember to live by example. You cannot demand respect , only can command. If you are sincere in your efforts to help the flood victims form the DMT.Disaster Management trust. I have the following members in mind. I Dr. E. Sreedharan, Dr. Sashi Tharoor,Lt. Gen. Retd) C. PSaratchand, Justice Kamalpasha,. Mr. Kurian […]

Oak Times Bureau August 29, 2018

പോപ്പുലര്‍ ഫ്രണ്ടിനെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചത് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ തിടുക്കത്തിലാണ് നിരോധിച്ചതാണ് കോടതി കണ്ടെത്തുകയും നിരോധനം അസാധുവാക്കുകയുമായിരുന്നു.ഫെബ്രുവരി 21നാണ്  നിരോധിച്ചത്. ഐ.എസ് ബന്ധമാരോപിച്ചായിരുന്നു ഝാർഖണ്ഡ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് . 1908 ലെ ക്രിമിനൽ ലോ അമൻഡ്മെന്റ് ആക്ട് പ്രകാരം, ഝാർഖണ്ഡിൽ സജീവമായിരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാനം നിരോധിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയിറക്കിയിരുന്നു.

Oak Times Bureau August 29, 2018

തീവ്രഹിന്ദു വര്‍ഗീയസംഘടനായ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരെ കേന്ദ്ര സാമൂഹ്യ നീതി,ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്വാല. അക്രമ സംഭവങ്ങളെ പിന്തുണയ്ക്കുന്നത് തുടർന്നാൽ സനാതൻ സൻസ്ഥയെ നിരോധിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഗൗരിലങ്കേഷിന്റെയും നേരന്ദ്ര ദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെയും നേരന്ദ്ര ദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുള്ളതായി ആരോപണമുയർന്നിരുന്നു. എന്നാൽ സനാതൻ സൻസ്ഥക്ക് ഇവരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. അറസ്റ്റിലായവർക്ക് സംഘടനയുമായി […]

Oak Times Bureau August 29, 2018

വീണ്ടും വ്യത്യസ്ത പ്രസ്ഥാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ താറാവുകള്‍ വെള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു.   ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ […]

Oak Times Bureau August 29, 2018

പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും തലപൊക്കുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആരോഗ്യ വകുപ്പ് എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശമുളളത്. ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം മുപ്പത്തിയഞ്ച് പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. എലിപ്പനി കാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. നൂറ്റിനാല്പത്തി നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മുന്നൂറ്റി പത്തൊമ്പത് […]

Oak Times Bureau August 29, 2018

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്നു കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉണ്ടായ അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്. ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായി. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം […]

Oak Times Bureau August 29, 2018

വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നമാണ് ക്യാന്‍സര്‍. ഏതു പ്രായത്തിലുള്ളവരെ വേണമെങ്കിലും ഏതു സമയത്തും ആക്രമിയ്ക്കാവുന്ന ഒരു രോഗമാണിത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാവുന്ന ഗുരുതരമായ രോഗങ്ങളിലൊന്ന് ക്യാന്‍സര്‍.   ശരീരത്തിന്റെ പല ഭാഗങ്ങളേയും ബാധിയ്ക്കുന്ന പലതരത്തിലെ ക്യാന്‍സറുകളുണ്ട്. ചിലത് വളരെ ഗുരുതരമാകും, ചിലത് അത്ര തന്നെ ഗുരുതരമാല്ലാത്തതും. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മറ്റു രോഗങ്ങളോട് സാമ്യമുള്ളതാണ്. ഇതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ ഇതു നിസാരമായി കണക്കാക്കുന്നതും ചികിത്സ തേടുന്നതു വൈകുന്നതും. ഇത് രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. പരിഹരിയ്ക്കാന്‍ […]