BUSINESS

Oak Times Bureau November 3, 2018

For most of the salaried employees, time is fast approaching for the submission of documental evidence on the investments and expenses qualified to get tax exemption. The most popular option to save tax is put money in schemes allowed as per Sec 80 C of income tax. There are many tax saving/investment options qualified under […]

Oak Times Bureau October 25, 2018

പാവപ്പെട്ടവന്റെ കറവപ്പശു’വായി അറിയപ്പെടുന്ന ആടുകളെ വളര്‍ത്തുന്നതിന്  കേരളത്തില്‍ അനന്തസാധ്യതകളാളുണ്ട്. വ്യാവസായികാടിസ്ഥാനത്തിലും സംസ്ഥാനത്ത് ആട് വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.      ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലയളവില്‍ രാജ്യത്ത് ആടുവളര്‍ത്തലില്‍ 140 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണന ഭീഷണി നേരിടാത്തതും ആട്ടിറച്ചിയുടെ വര്‍ദ്ധിച്ച ആവശ്യകതയും ആടുവളര്‍ത്തല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.       മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, […]

Oak Times Bureau May 12, 2018

ചീരയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഇലപ്പുള്ളിരോഗം. റൈസൊക്ടോണിയ സൊളാനിയെന്ന കുമിളാണ് രോഗം പരത്തുന്നത്. ഇതുനിമിത്തം ഉത്പന്നത്തിന്റെ ഗുണമേന്മ കുറയുകയും വിപണിയിൽ ഡിമാന്‍ഡ് ഇല്ലാതാവുകയും ചെയ്യുന്നു. രോഗകാരിയായ കുമിള്‍ ഇലയുടെ അടിയില്‍ പൊടിപോലെ പറ്റിപ്പിടിച്ചതായി കാണുന്നതാണ് ആദ്യലക്ഷണം. ഏറ്റവും അടിഭാഗത്തുള്ള ഇലയുടെ അടിയില്‍ ക്ഷതമേറ്റതുപോലുള്ള സുതാര്യമായ പുള്ളികളില്‍ തുടങ്ങി ഇലകള്‍ മുഴുവന്‍ പുള്ളി വ്യാപിച്ച് ഗുണമേന്മ കുറയുന്നു. ഈ രോഗം കൂടുതലായി കാണുന്നത് ചുവന്ന ചീരയിലാണ്. ജൈവിക രീതിയില്‍ ഈ രോഗത്തെ തടയാന്‍ കഴിയും. കൃഷി ആരംഭിക്കുമ്പോള്‍ […]

Oak Times Bureau May 9, 2018

  ഇതരയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഹൈന്ദവ ആരാധനാലയങ്ങളില്‍ പൂജാകര്‍മങ്ങള്‍ക്കും തുലാഭാരത്തിനും ഒക്കെയായി കദളി വാഴകുല ആവശ്യമായി വരുന്നു.ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയും ഉണ്ട്. ഇത് ചില ആയൂര്‍വേദ ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നു. എവിടെയാണ് ഇതിന്റെ വിപണി എന്നറിയാവുന്നവര്‍ക്ക് വളരെ നല്ല സാമ്പത്തിക നേട്ടം ഈ കൃഷിയിലൂടെ കൈവരുന്നുണ്ട്. കിലോഗ്രാമിന് എൺപതു രൂപ വരെ ഈ വർഷം കദളി കുലക്ക് ലഭിച്ചു. സാധാരണ വാഴയിനങ്ങള്‍ കൃഷി ചെയ്യുന്നതുപോലെ തന്നെ കദളി വാഴകൃഷിയിലും ചപ്പുചവറുകളും […]

Oak Times Bureau March 6, 2018

പ്രതീക്ഷിച്ചത്ര പാല്‍ പശുവിന് കിട്ടുന്നില്ലായെന്നത് ക്ഷീര കര്‍ഷകരുടെ പരാതികളിലൊന്നാണ്. പാല്‍ പെട്ടെന്ന് കുറയുന്നതും ഹ്രസ്വമായ കറവക്കാലമേ ലഭിക്കുന്നുള്ളൂ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ വേറെയും. ഇത്തരം സാഹചര്യമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തിയാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വര്‍ഗഗുണമുള്ള പശുക്കളെ തൊഴുത്തിലെത്തിക്കുക ഏറെ പ്രധാനമാണ്.ജനിതകശേഷിയാണ് പാലുത്പാദനത്തിന്റെ അളവ് തീരുമാനിക്കുന്ന അടിസ്ഥാന ഘടകം. ഇങ്ങനെ പാരമ്പര്യഗുണമുള്ള പശുക്കള്‍ക്ക് ആവശ്യമായ പോഷണവും കൃത്യമായ പരിപാലനവും ലഭിക്കുമ്പോള്‍ അവ പരമാവധി പാല്‍ ചുരത്തുന്നു. ഉയര്‍ന്ന ചൂടും, അന്തരീക്ഷ ആര്‍ദ്രതയും പാലുത്പാദനത്തിന്റെ പ്രധാന […]

Oak Times Bureau March 1, 2018

അനന്ദു മതിരംപള്ളിൽ വർഷം മുഴുവൻ കൃഷി ചെയ്യാവുന്ന ഒരു വിളയാണ് ചീര. വർഷം മുഴുവൻ ചീര കൃഷി ചെയ്യാമെങ്കിലും ശക്തിയായ മഴയുള്ള സമയത്ത് കൃഷി ചെയ്യുന്നത് ഒഴിവാക്കണം. ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്ക്കുമ്പോൾ 10 ഗ്രാം വിത്ത് മണലുമായി കൂട്ടിക്കലർത്തി ഒരു സെന്‍റില്‍ പാകണം. പറിച്ചു നടുന്ന രീതിയിലാണെങ്കിൽ സെന്റിനു രണ്ടു ഗ്രാം വിത്തു മതിയാകും.നല്ല വെളിച്ചവും വെള്ളവുമുള്ള സ്ഥലമാണ് ചീര കൃഷിക്കനുയോജ്യം. ഒരു മീറ്റർ വീതിയിലും 20–30 സെ.മീ […]

Oak Times Bureau February 28, 2018

രുചിയിലും ഗുണത്തിലും മുമ്പനാണ് കോളിഫ്ളവർ. എന്നാൽ , മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിൽ ഏറ്റവുമധികം വിഷകരമായിട്ടുള്ളതു കോളിഫ്ളവർ തന്നെയാണ്. കീടങ്ങളുടെ ആക്രമണത്തെ തടയാനായി വലിയ തോതിലാണ് കർഷകർ കോളിഫ്ളവറിൽ കീടനാശിനി പ്രയോഗിക്കുന്നത്. കുറച്ചു സമയം ചിലവാക്കിയാൽ വിഷമുക്തമായ കോളിഫ്ളവർ നമുക്ക് വീട്ടിൽ തന്നെ നട്ടു വളർത്താവുന്നതാണ്. തണുപ്പ് കാലാവസ്ഥയിലാണ് ഇത് നടേണ്ടത്. ഒരു ശീതകാല വിളവായതുകൊണ്ടു തന്നെ തണുപ്പ് കിട്ടുന്ന സ്ഥലത്ത് വേണം നടാൻ. വിത്തുകളും തണ്ടുകളുമുപയോഗിച്ച് കോളിഫ്ളവർ കൃഷി ചെയ്യാവുന്നതാണ്. വളവും ചാണകപ്പൊടിയും നിറച്ച ഗ്രോബാഗിൽ […]

Oak Times Bureau February 27, 2018

നമ്മുടെ നാട്ടിൽ നന്നായി ചെയ്യാൻ പറ്റുന്ന ഒരു കൃഷിയാണ് ഗ്രാമ്പൂ. ഗ്രാമ്പുവിന്റെ മൊട്ട്, പൂങ്കുലഞെട്ട്, ഇലകള്‍ എന്നിവ വാറ്റിയെടുക്കുന്ന ഗ്രാമ്പുതൈലവും ഒലിയോറെസിനുമാണ് പ്രധാന ഉത്പന്നങ്ങള്‍, നന്നായി വളര്‍ത്തിയെടുത്ത ഗ്രാമ്പുമൊട്ടില്‍ 21 ശതമാനം വരെ തൈലം ഉണ്ടാകും. ഇതിലെ പ്രധാനഘടകമാണ് യൂജിനോള്‍. തൈലത്തില്‍ 85-90 ശതമാനം വരെ യൂജിനോള്‍ അടങ്ങിയിരിക്കുന്നു. ഉണങ്ങിയ പൂമൊട്ടുകള്‍ പൊടിച്ച് ലായകം ചേര്‍ത്ത് ബാഷ്പീകരിച്ചാണ് ഒലിയോറെസിന്‍ എടുക്കുന്നത്. 18-22 ശതമാനം ഒലിയോറെസിന്‍ ലഭിക്കും. ഗ്രാമ്പു-മേന്മകള്‍ * അര്‍ബുദ പ്രതിരോധശേഷി; പ്രത്യേകിച്ച് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാഥമികാവസ്ഥയില്‍ […]

Oak Times Bureau February 27, 2018

ബീറ്റ്‌റൂട്ട്‌ മലയാളിയുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഇനമാണ്. പാചകം ചെയ്‌തും സാലഡായും ജൂസായും അച്ചാറായുമെല്ലാം ബീറ്റ്‌റൂട്ട്‌ ഉപയോഗിക്കാം. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസ്യാനിന്‌ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്‌. ഇതിലടങ്ങിയിരിക്കുന്ന ചില ജൈവരാസഘടകങ്ങള്‍ ശരീരത്തിന്‌ ഹാനികരമായ ടോക്‌സിനുകളെ നീക്കം ചെയ്യും. തളര്‍ച്ച മാറുന്നതിനും രക്‌തസമ്മര്‍ദ്ദം കുറക്കുന്നതിനും ബീറ്റ്‌ റൂട്ട്‌ സ്‌ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌. ഇതില്‍ അടങ്ങിയ സിലിക്കയും കാത്സ്യവും എല്ലുകളെ ബലപ്പെടുത്തും. ദഹനശേഷി കൂട്ടാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഉത്തമം. പ്രോട്ടീന്‍, കാര്‍ബാഹൈഡ്രേറ്റുകള്‍ എന്നിവയ്‌ക്കു പുറമെ ഫോസ്‌ഫറസ്‌, വൈറ്റമിന്‍ […]