FEMININE

Oak Times Bureau December 3, 2017

ശുഭാപ്തി വിശ്വാസവും ദീർഘായുസ്സും തമ്മിൽ ബന്ധമുണ്ടോ? ശുഭാപ്തി വിശ്വാസം സ്ത്രീകൾക്ക് ദീർഘായുസ് നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്. എങ്ങനെ ശുഭാപ്തി വിശ്വാസം ഉള്ളവരാകാം. നിങ്ങളെയും മറ്റുള്ളവരെ കുറിച്ചും പോസിറ്റീവ് ആയി മാത്രം  ചിന്തിക്കുക.   മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കുക. ഓരോ വ്യക്തിക്കും തന്റേതായ  സവിശേഷവമായ കഴിവുകൾ ഉണ്ട് എന്ന് മനസ്സിലാക്കുക   എല്ലാ സാഹചര്യത്തിലും നല്ലത് കണ്ടെത്താൻ ശ്രമിക്കുക, ദുഷ്കരമായ നിമിഷങ്ങളിൽ പോലും. ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോൾ, തോൽവി പ്രതീക്ഷിക്കുന്നതിനുപകരം ഒരു മെച്ചപ്പെട്ട ഫലം കൈവരിക്കാൻ ശ്രദ്ധിക്കുക. […]

Oak Times Bureau November 11, 2017

സ്ത്രീ സൗന്ദര്യവും സ്വഭാവവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ഇന്നും മലയാളികള്‍ പെണ്ണിന്‍റെ ശരീരം നോക്കി സ്വഭാവം വിലയിരുത്താന്‍ ശ്രമിക്കാറുണ്ട്. ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലെങ്കിലും ഇന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയില്‍ ഏറ്റവും രസകരമായത് പെണ്ണിന്‍റെ മൂക്കിനെ സംബന്ധിച്ച വിശ്വാസമാണ്.ഇന്നും വിവാഹ ആലോചനാ വേളകളില്‍ പെണ്ണിന്‍റെ മൂക്ക് നോക്കി അവളുടെ സ്വഭാവം നിര്‍ണ്ണയിക്കാറുണ്ട്. മേല്‍ഭാഗം ഉയര്‍ന്ന് അറ്റം നീണ്ട മൂക്കുള്ള സ്ത്രീകള്‍ കലാകാരികള്‍ ആയിരിക്കും. […]

Oak Times Bureau November 11, 2017

തുടർച്ചയായി ഒരേ ഇരിപ്പു ഇരുന്നു ജോലി ചെയ്യുന്ന സ്ത്രീകൾക്കു പ്രായക്കൂടുതൽ  തോന്നുമെന്ന്‌ പുതിയ പഠനം. പത്തു മണിക്കൂറിൽ അധികം ഇരിക്കുന്നവർക്കും വ്യായാമം ഇല്ലാത്തവർക്കും കാഴ്ചയിൽ യഥാർത്ഥ പ്രായത്തേക്കാൾ എട്ടു വയസ്സ് കൂടുതലായി തോന്നുമെന്നാണ് ഇതിൽ പറയുന്നത്. യു.എസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. കുറേസമയം കുത്തിയിരുന്ന് ജോലി ചെയ്യുന്നവരിൽ കോശങ്ങൾക്ക് വേഗം പ്രായം കൂടുന്നു വെന്നാണ് കണ്ടെത്തൽ. കുത്തിയിരിക്കുന്ന സമയവും വ്യായാമവും പ്രായമാകലിന്റെ ജൈവസൂചകത്തെ എങ്ങനെ ബാധിക്കുന്നുവെന്ന്  കണക്കാക്കിയത് ഈ പഠനത്തിലൂടെയാണെന്ന് യുഎസ് ഗവേഷകർ അവകാശപ്പെടുന്നു. […]