NEWS & VIEWS

Oak Times Bureau October 10, 2018

  കല്ലട ശ്രീകുമാർ     നവോത്ഥാന കാലത്തിനു മുമ്പുതന്നെ മിക്ക അവർണ്ണ സമുദായങ്ങളിലും  സ്ത്രീക്കു കൂടി പ്രാമുഖ്യമുള്ള കുടുംബവ്യവസ്ഥ നിലവിൽ വന്നിരുന്നു. എന്നാൽ ആ കാലഘട്ടത്തിലും സവർണ്ണ സമുദായങ്ങളിൽ പുരുഷാധിപത്യം ശക്തമായിരുന്നു. ബ്രാഹ്മണ കുടുംബങ്ങളിൽ  മൂത്ത നമ്പൂതിരിക്കു മാത്രമേ വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളൂ. അനുജന്മാർ അമ്പലവാസി ഭവനങ്ങളിലും നായർ തറവാടുകളിലും സംബന്ധവുമായി കഴിഞ്ഞു. മൂത്ത നമ്പൂതിരിമാർ പ്രായവും അവശതയും വകവെക്കാതെ എട്ടും പത്തും വേട്ടു. തൊണ്ണൂറ് കഴിഞ്ഞ വൃദ്ധന് 15 കഴിയാത്ത വധു എന്നതു അക്കാലത്ത് ഒരു […]

Oak Times Bureau October 10, 2018

  കല്ലട ശ്രീകുമാർ  കേരള സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ വിദ്യാർഥി  യൂണിയൻ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൻറെ പുരോഗമന ചിന്തകളുടെ പ്രതിഫലനമാണ്. വർത്തമാനകാല കേരളം ചർച്ച ചെയ്യുന്ന ലിംഗ സമത്വം എന്ന വിഷയത്തിൽ കേരളത്തിലെ യുവത്വങ്ങൾ ഇടത് ചേരിയിൽ, പ്രത്യേകിച്ച് സിപിഎമ്മും എസ്എഫ്ഐയും കൈക്കൊണ്ട നിലപാടിനൊപ്പമാണ് എന്ന വ്യക്തമായ പ്രഖ്യാപനമാണ് കാമ്പസുകളിൽ എസ്എഫ്ഐ നടത്തിയ തേരോട്ടം.   സർക്കാർ കോളജുകളിൽ മാത്രമല്ല, എൻ എസ് എസ്, ദേവസ്വം ബോർഡ് കോളേജുകകളിലും എസ്എഫ്ഐ നേടിയ വിജയം അവർ ഉയർത്തുന്ന ലിംഗ […]

Oak Times Bureau August 29, 2018

തീവ്രഹിന്ദു വര്‍ഗീയസംഘടനായ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരെ കേന്ദ്ര സാമൂഹ്യ നീതി,ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്വാല. അക്രമ സംഭവങ്ങളെ പിന്തുണയ്ക്കുന്നത് തുടർന്നാൽ സനാതൻ സൻസ്ഥയെ നിരോധിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഗൗരിലങ്കേഷിന്റെയും നേരന്ദ്ര ദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെയും നേരന്ദ്ര ദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുള്ളതായി ആരോപണമുയർന്നിരുന്നു. എന്നാൽ സനാതൻ സൻസ്ഥക്ക് ഇവരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. അറസ്റ്റിലായവർക്ക് സംഘടനയുമായി […]

Oak Times Bureau August 29, 2018

വീണ്ടും വ്യത്യസ്ത പ്രസ്ഥാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. തിങ്കളാഴ്ച രുദ്രസാഗര്‍ തടാകത്തില്‍ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ താറാവുകള്‍ വെള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു.   ഒരു വീട്ടില്‍ അഞ്ച് താറാവുകളെയെങ്കിലും വളര്‍ത്തണം. ഇതിലൂടെ കുട്ടികള്‍ക്ക് കൂടുതലായി പോഷകാംശങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ […]

Oak Times Bureau August 29, 2018

പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും തലപൊക്കുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആരോഗ്യ വകുപ്പ് എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശമുളളത്. ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം മുപ്പത്തിയഞ്ച് പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. എലിപ്പനി കാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. നൂറ്റിനാല്പത്തി നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മുന്നൂറ്റി പത്തൊമ്പത് […]

Oak Times Bureau August 29, 2018

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളും ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്നു കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഉണ്ടായ അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. അണക്കെട്ടുകള്‍ നിറഞ്ഞത് അതിവേഗമാണ്. ഭൂപ്രകൃതിയും ഇതില്‍ നിര്‍ണായക ഘടകമായി. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം […]

Oak Times Bureau August 29, 2018

വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നമാണ് ക്യാന്‍സര്‍. ഏതു പ്രായത്തിലുള്ളവരെ വേണമെങ്കിലും ഏതു സമയത്തും ആക്രമിയ്ക്കാവുന്ന ഒരു രോഗമാണിത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാവുന്ന ഗുരുതരമായ രോഗങ്ങളിലൊന്ന് ക്യാന്‍സര്‍.   ശരീരത്തിന്റെ പല ഭാഗങ്ങളേയും ബാധിയ്ക്കുന്ന പലതരത്തിലെ ക്യാന്‍സറുകളുണ്ട്. ചിലത് വളരെ ഗുരുതരമാകും, ചിലത് അത്ര തന്നെ ഗുരുതരമാല്ലാത്തതും. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മറ്റു രോഗങ്ങളോട് സാമ്യമുള്ളതാണ്. ഇതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ ഇതു നിസാരമായി കണക്കാക്കുന്നതും ചികിത്സ തേടുന്നതു വൈകുന്നതും. ഇത് രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. പരിഹരിയ്ക്കാന്‍ […]

Oak Times Bureau August 29, 2018

കനത്തമഴയ്ക്കുശേഷം വയനാട്ടിൽ പലഭാഗത്തും ഭൂമിയുടെ ഘടന മാറുന്നു. കുന്നിൻ ചെരിവുകളും മറ്റും ഇടിഞ്ഞ് നിരങ്ങി നീങ്ങുകയും ഭൂമിയിൽ വിള്ളലുണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണ് പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്. ചിലയിടങ്ങൾ ഈ രീതിയിൽ വാസയോഗ്യമല്ലാതായിട്ടുണ്ട്. മാനന്തവാടിക്കടുത്ത് ദ്വാരക, ഒഴക്കോടി, ഉദയഗിരിക്കുന്ന്, തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല, ആനപ്പാറ, എടയൂർക്കുന്ന്, മേപ്പാടിയുടെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കുന്നിൻചെരിവുകൾ കമാന ആകൃതിയിൽ നിരങ്ങിനീങ്ങിയത്. ദ്വാരക ചാമാടത്തുപടിയിൽ ഒരേക്കർ സ്ഥലം രണ്ടാൾ താഴ്ചയിൽ താഴ്ന്നുപോയി. പലയിടത്തും മണ്ണ് ഊർന്നിറങ്ങി വയലുകൾ ഒരു മീറ്ററിലധികം ഉയർന്നുവന്നു. […]

Oak Times Bureau August 29, 2018

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തുന്നത്.കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രളയത്തില്‍ മുങ്ങിപ്പോയ ബാങ്കുകളും എടിഎമ്മുകളും, ഇന്‍ഷൂറന്‍സ് […]

Oak Times Bureau August 28, 2018

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്‌നമാണെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകമാണ്. ആഗസ്റ്റ് 30ന് നിയമസഭ ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ച എം. എല്‍. എമാരുടെ അഭിപ്രായവും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായങ്ങളും കണക്കിലെടുത്താവും പുനര്‍നിര്‍മാണ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുക. തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തണം. […]