POLITICS

Oak Times Bureau January 24, 2019

തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് – ഇടതു മുന്നണികളെ പരാജയപ്പെടുത്താന്‍ കരുക്കള്‍ നീക്കി ബീജെപി . ഇത്തവണ എന്തു വിലകൊടുത്തും ഈ സീറ്റിൽ കോൺഗ്രസിനെയും ഇടതുമുന്നണിയെയും തോൽപ്പിക്കാൻ തയ്യാറെടുക്കുകയാണ് അവർ. ശബരിമല വിഷയത്തിൽ ആർക്കൊക്കെ രാഷ്ട്രീയ നേട്ടം ഉണ്ടായെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് വരുന്നത് എന്നതുകൊണ്ടുതന്നെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ കേരളത്തിലെ പ്രബല മുന്നണികളെ പരാജയപ്പെടുത്തുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി എന്ത് വിട്ടുവീഴ്ച്ചക്കും പാർട്ടി തയ്യാറാകും എന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ പൊതുസമ്മതനെ […]

Oak Times Bureau November 6, 2018

ഇടതുപക്ഷത്തിൻറെ ഇരുക്കു കോട്ടയാണ് കൊല്ലം ജില്ല. ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ഇടത് മുന്നണിയാണ്. ജില്ലയിലെ ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, കുണ്ടറ, ചടയമംഗലം, പുനലൂർ, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. കയർ, കശുവണ്ടി, മത്സ്യബന്ധനതൊഴിലാളികളും തോട്ടം മേഖലയിൽ പണിയെടുക്കുന്നവരും മണ്ഡലത്തിൽ വോട്ടർമാരിലെ പ്രബല വിഭാഗമാണ്. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കാൻ ശേഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. ആർഎസ്പിയുടെ കുത്തക മണ്ഡലമായിരുന്ന കൊല്ലത്ത് നിന്നും ആർഎസ്പി നേതാവ് എൻ […]

Oak Times Bureau November 5, 2018

കണ്ണൂരില്‍ പതിനായിരങ്ങളെ അണിനിരത്തി ഇടതുമുന്നണിയുടെ പടുകൂറ്റന്‍ പൊതുയോഗം. കേരളതെതില്‍ സമീപകകാലത്ത് ഇടത് മുന്നണി നടത്തുന്ന പൊതുയോഗങ്ങളിലെ ജനപങ്കാളിത്തം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടി വരുകയാണ്. കണ്ണൂരിലെ യോഗവും അത്തരത്തില്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയോടെ ശബരിമലയില്‍ സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നതെന്താണെന്ന് വ്യക്തമായെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികളുടെ കൂടെ ഈ സര്‍ക്കാരുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തില്‍ ഏതെല്ലാം പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നോ അവരില്‍ ഒരുകൂട്ടരൊഴിച്ച് മറ്റെല്ലാവരും നവോത്ഥാന മുന്നേറ്റത്തിനായി […]

Oak Times Bureau November 3, 2018

പാർലമെൻറ് തെരഞ്ഞെടുപ്പിൽ വലിയ മത്സരം നടക്കാത്ത മണ്ഡലമാണ് ആറ്റിങ്ങൽ. ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ ഇത്തവണ അട്ടിമറി നടക്കാനുള്ള യാതൊരു സാധ്യതയുമില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2008ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണ് ആറ്റിങ്ങൽ. അതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ എ സമ്പത്താണ് ഇവിടെ നിന്നും ജയിച്ചത്. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും നിലവിൽ ഇടത് മുന്നണിയുടെ എംഎൽഎമാരാണ്.   ചിറയിൻകീഴ് തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, […]

Oak Times Bureau November 2, 2018

  ബിജു വിജയശങ്കർ   രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ രാഷ്ട്രീയ പാര്ട്ടികളും തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം . കേരളത്തിൽ ഇടത് മുന്നണിയും യുഡിഎഫും പലതവണ ജയിക്കുകയും !പല വമ്പൻമാരെയും തോൽപ്പിക്കുകയും ചെയ്ത മണ്ഡലമാണ് ഇത്. പലപ്പോഴും രാഷ്ട്രീയ പ്രവചനങ്ങളെ കാറ്റിൽ പറത്തിയ തിരുവനന്തപുരത്താണ് കേരളത്തിൽ ബീജേപിക്ക് ഏറ്റവും കൂടുതൽ ശക്തിയുള്ളത്. തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകരഎന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം. 1977 ൽ സിപിഐയുടെ എംഎൻ […]

Oak Times Bureau August 29, 2018

പോപ്പുലര്‍ ഫ്രണ്ടിനെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചത് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ തിടുക്കത്തിലാണ് നിരോധിച്ചതാണ് കോടതി കണ്ടെത്തുകയും നിരോധനം അസാധുവാക്കുകയുമായിരുന്നു.ഫെബ്രുവരി 21നാണ്  നിരോധിച്ചത്. ഐ.എസ് ബന്ധമാരോപിച്ചായിരുന്നു ഝാർഖണ്ഡ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് . 1908 ലെ ക്രിമിനൽ ലോ അമൻഡ്മെന്റ് ആക്ട് പ്രകാരം, ഝാർഖണ്ഡിൽ സജീവമായിരുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സംസ്ഥാനം നിരോധിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയിറക്കിയിരുന്നു.

Oak Times Bureau July 13, 2018

അധികാര തുടര്‍ച്ചക്കായി ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 50 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വെസ്റ്റ് ബംഗാളിലെ ജംഗല്‍ മഹല്‍ ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലും ഈ മാസം തന്നെ മോദി റാലിയില്‍ പങ്കെടുക്കും. ഒഡീസയിലും കര്‍ണാടകയിലെ ചിക്കൊടിയിലും ഹവേരിയിലും മോദി പങ്കെടുക്കുന്ന റാലികള്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. രണ്ടോ മൂന്നോ ലോക്‌സഭാ മണ്ഡലങ്ങളെ പങ്കെടുപ്പിച്ചാകും റാലികള്‍ സംഘടിപ്പിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മറ്റ് പാര്‍ട്ടികള്‍ എത്തുന്നതിന് വളരെ മുന്‍പ് തന്നെ പ്രചരണ രംഗത്ത് മുന്നിലെത്താനാണ് ബിജെപി നീക്കം. മോദിയെ […]

Oak Times Bureau July 12, 2018

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനി സിപിഐ എമ്മിന്റെ ചെങ്കൊടിക്കൊപ്പം. നാവായിക്കുളം പഞ്ചായത്തിലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചും, മുന്‍ വര്‍ക്കല എംഎല്‍എ കഹാറിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏകാധിപത്യത്തിലും സ്വജനപക്ഷപാതത്തിലും മനംമടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.   ജില്ലാ കോണ്‍ഗ്രസ് അംഗവും 20 വര്‍ഷത്തിലധികം പഞ്ചായത്തംഗവുമായിരുന്ന ജി കെ ഉണ്ണികൃഷ്ണന്‍നായര്‍, കോണ്‍ഗ്രസ് നാവായിക്കുളം മണ്ഡലംപ്രസിഡന്റ് പി ആര്‍ വിനോദ്, മഹിളാ കോണ്‍ഗ്രസ് നേതാവും നാവായിക്കുളം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായി രാജിവെച്ച വി ബി […]

Oak Times Bureau July 3, 2018

ജസ്‌നയുടെ തിരോധാനം സി ബി ഐയ്ക്ക് വിടുക,സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസ് സര്‍ക്കാര്‍ നിരക്കില്‍ വാങ്ങുക ,  കേരള യൂണിവേഴ്‌സിറ്റി വി.സി, പി.വി.സി നിയമനം ഉടന്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കെ.എസ്.യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേരെ പോലീസിന്റെ തേര്‍വാഴ്ച. ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം നിരവദി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതില്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, നബീല്‍ കല്ലമ്പലം എന്നിവരുടെ പരുക്ക് തലയ്ക്കാണ്. ഭാരവാഹികളായ […]

Oak Times Bureau July 3, 2018

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ പണത്തിന്റെ കണക്കുകള്‍ നിരത്തി അമിത് ഷാ. വിവിധ കേന്ദ്ര പദ്ധതികള്‍ക്കായി നല്‍കിയ കോടിക്കണക്കിന് രൂപ സംബന്ധിച്ച വിവിരങ്ങളാണ് അമിത്ഷാ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ സഹായത്തിന്റെ കണക്ക് ( അമിത് ഷാ പ്രസംഗത്തില്‍ വിവരിച്ച കണക്ക്) മുദ്ര ബാങ്ക് വായ്പ ആകെ വായ്പ ഉപഭോക്താക്കള്‍ : 45 ലക്ഷം ആകെ വായ്പ ഇതുവരെ നല്കിയത് : 22,000 കോടി പ്രധാനമന്ത്രി ജന്‍ധന്‍ യോജന ജന്‍ധന്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ : […]