Pravasi

Oak Times Bureau January 23, 2018

കു​വൈ​റ്റി​ല്‍ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു. ജ​നു​വ​രി 29 മു​ത​ല്‍ ഫെ​ബ്രു​വ​രി 22 വ​രെ​യു​ള്ള സ​മ​യ​ത്താണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകുക. ഫെ​ബ്രു​വ​രി 22നു​ശേ​ഷ​വും നി​യ​മ​പ​ര​മ​ല്ലാ​തെ രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ര്‍​ക്ക് ക​ടു​ത്ത പി​ഴ​യും ശി​ക്ഷ​യു​മു​ണ്ടാ​വു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ണ്ടെ​ന്നാ​ണ് കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. അതേസമയം സി​വി​ല്‍-​ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലോ സാ​മ്പത്തി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ലോ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കു കേ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ രാ​ജ്യം വി​ടാ​ന്‍ സാ​ധി​ക്കി​ല്ല.

Oak Times Bureau December 17, 2017

By Sreevani ദുബായ്: തണുപ്പുകാലത്ത് യു.എ.ഇ.യിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും പ്രധാന ആകര്‍ഷണങ്ങളിലൊന്നായ അല്‍ ഖുദ്‌റ തടാകത്തില്‍ ക്യാമ്പിങ്ങും ബാര്‍ബിക്യുവും തീകൂട്ടിയുള്ള ഭക്ഷണവുമെല്ലാം ഇനി ഒഴിവാക്കും. ഇതെല്ലാം നിരോധിച്ചുവെന്ന അറിയിപ്പ് ബോര്‍ഡുകള്‍ മുനിസിപ്പാലിറ്റി അല്‍ ഖുദ്‌റയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ. കുറ്റമാവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകും. തടാകത്തിനുസമീപം മാലിന്യം വലിച്ചെറിയുന്നതും പിഴ ലഭിക്കാന്‍ കാരണമാകും. വാരാന്ത്യങ്ങളില്‍ ഈ പ്രദേശത്തുനിന്ന് 2000 ബാഗുകള്‍വരെ ലഭിക്കാന്‍ തുടങ്ങിയതിനാല്‍ മുനിസിപ്പാലിറ്റി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 175 ഇനം പക്ഷികളുടെ […]

Oak Times Bureau December 13, 2017

By Sreevani ദുബായ്∙ വന്യസൗന്ദര്യവുമായി ഒരു ബില്യൻ ദിർഹം ചെലവഴിച്ച് നിർമിച്ച ദുബായ് സഫാരി പാർക്കിന് ശാന്തമായ തുടക്കം. പരീക്ഷണാടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മുതൽ ദുബായ് സഫാരി പ്രവര്‍ത്തിക്കുക. മാധ്യമപ്രവർത്തകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മുൻപില്‍‌ പാർക്ക് അനാവരണം ചെയ്യപ്പെട്ടു. 2018 ജനുവരിയിൽ പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. അൽ വർഖ അഞ്ചിൽ 119 ഹെക്ടറിൽ നിർമിച്ച പാർ‌ക്ക് വരും മാസങ്ങളിൽ കൂടുതൽ പ്രവർത്തന സജ്ജമാകുമെന്ന് മുനിസിപാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു. ഇന്നു മുതൽ രണ്ടാഴ്ചത്തേയ്ക്ക് […]

Oak Times Bureau December 13, 2017

By Sreevani ദുബായ് : യുഎഇയിൽ പൊതുമേഖലയ്ക്ക് ഡിസംബർ 31, ജനുവരി ഒന്ന് ദിവസങ്ങളിൽ നവവത്സര അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ മേഖല അവധി ഉടൻ പ്രഖ്യാപിക്കും. അടുത്ത വർഷത്തെ അവധി ദിനങ്ങൾ: ഏപ്രിൽ 13– അൽ ഇസ്ര വൽ മിഅ്റാജ്, മേയ് 16–റമസാൻ ആരംഭം (പ്രതീക്ഷിക്കുന്നു), ജൂൺ 15, 16 – പെരുന്നാൾ (2 ദിവസം), ഓഗസ്റ്റ് 21– അറഫാ ദിനം, ഓഗസ്റ്റ് 22, 23–ബലി പെരുന്നാൾ (2 ദിവസം), സെപ്റ്റംബർ 11–ഇസ്ലാമിക് നവവത്സരം, നവംബർ […]

Oak Times Bureau November 24, 2017

സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള ഏകമാര്‍ഗം സംവാദം മാത്രമാണെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനി. ഗള്‍ഫ് പ്രതിസന്ധിക്കുള്ള പരിഹാരം ഗള്‍ഫ് മേഖലയില്‍നിന്നുതന്നെയാണ് ഉണ്ടാകേണ്ടതെന്നും ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ പ്രശംസനീയമാണ്. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും മാനിച്ചുകൊണ്ടുള്ള സംവാദത്തിന് തുടക്കംമുതല്‍ക്കേ ഖത്തര്‍ സന്നദ്ധത അറിയിച്ചതാണ്. ഖത്തറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍വേണ്ടിയാണ് […]

Oak Times Bureau November 23, 2017

ജിദ്ദയില്‍ കനത്ത മഴയില്‍ മലയാളി അടക്കം മൂന്ന് പേര്‍ മരിച്ചു, കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയയാണ് മരിച്ച മലയാളി ജിദ്ദ: മക്കയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ഇതില്‍ ഒരാള്‍ മലയാളിയാണ്. കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52) ആണ് മരിച്ചത്. ജിദ്ദയിലെ ഫൈസലിയ്യ മേഖലയില്‍ താമസിച്ചിരുന്ന ഇദ്ദേഹം വൈദ്യുതാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം മഹ്ജര്‍ കിങ് അബ്ദുള്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കെട്ടിടത്തിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്നു. […]

Oak Times Bureau November 22, 2017

  ദേശീയ ദിനവും നബിദിനവും പ്രമാണിച്ച് ഒമാനിലെ പൊതു- സ്വകാര്യ മേഖലകളിൽ അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് ദേശീയ അവധി ദിനങ്ങൾ. ചൊവ്വാഴ്‌ച നബിദിന അവധിയും ലഭിക്കും. ഒന്നും, രണ്ടും വാരാന്ത്യ അവധി ദിനങ്ങളാണ് യു.എ.ഇയിലെ സ്വകാര്യ മേഖലയ്‌ക്ക് നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ അവധിയായിരിക്കുമെന്ന് മനുഷ്യ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. യു.എ.ഇ ദേശീയ ദിനം, നബിദിനം, അനുസ്‌മരണദിനം എന്നിവ പ്രമാണിച്ചാണ് അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മൂന്ന് […]

Oak Times Bureau November 15, 2017

വിനയൻ പെറ്റമ്മയെപ്പോലെ പോറ്റമ്മയേയും സ്നേഹിക്കുന്ന ഒമാനിലെ ഓരോ വിദേശവാസികളും ദേശവാസികളും ഒരുപോലെ ആഘോഷിക്കുന്ന ഒമാൻ ദേശീയ ദിനം. ഈ നവംബർ 18 നു ഒമാൻ തൻ്റെ നാല്പത്തിയേഴാം ദേശീയ ദിനം ആഘോഷിക്കുകയാണ്. നവംബർ 18 എന്നത് പോര്ടുഗീസുകാരോട് പടപൊരുതി  വിജയം നേടിയ എ ഡി 1650 ലെ ഓർമദിവസം ആണെങ്കിലും 47 ആം വർഷം എന്നത് ആധുനിക ഒമാൻ്റെ  പിതാവായ നിലവിലെ സുൽത്താൻ അധികാരത്തിൽ വന്ന 1970 ജൂലൈ 23 ന്റെ നാല്പത്തിയേഴാം വാർഷികം ആയിട്ടാണ്. ദേശീയ […]

Oak Times Bureau November 8, 2017

   വിനയൻ  ഒമാനിലെ കാഴ്ചകളിലേക്ക് ഒരിക്കൽ കൂടി സ്വാഗതം. ഈ നവംബർ പതിനെട്ടിന് ഒമാനും ഒമാനിലെ സ്വദേശികളും വിദേശികളും അടങ്ങുന്ന ജനസമൂഹവും നാല്പത്തേഴാം ദേശീയ ദിനം ആഘോഷിക്കുകയാണ്. കേവലം നാല്പത്തേഴു വർഷങ്ങൾ കൊണ്ട് ഒമാൻ നേടിയെടുത്ത നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ലോകത്തെ എല്ലാ രാജ്യങ്ങളോടും സൗഹാർദ്ദപരമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ഒമാൻ എന്നാൽ എല്ലാ കാര്യത്തിലും വ്യക്തമായ സ്വന്തം നിലപാട് കാത്തു സൂക്ഷിക്കുന്നു. എന്റെ കണ്ണിൽ സുന്ദരനും സമാധാനകാംക്ഷിയും വികസനമികവ് കാട്ടുകയും ചെയ്യുന്ന മിടുക്കനായ ഒരു ഒറ്റയാൻ ആണ് […]

Oak Times Bureau November 1, 2017

വിനയൻ എഴുതുന്നു നാട്ടിൽ കല്യാണാലോചന നടക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നൊരു ചോദ്യമുണ്ട് ചെറുക്കാനെവിടാ ജോലി ? നാട്ടിൽ തന്നെ സർക്കാരുദ്യോഗം എന്ന് ആണ് ഉത്തരമെങ്കിൽ പിറ്റേ മാസം കല്യാണമാണ്. വിദേശത്തെന്നു ആണ് ഉത്തരമെങ്കിൽ ആദ്യ ചോദ്യം പെണ്ണിനെ കൊണ്ട് പോകാൻ പറ്റുമോ എന്നാണ്. പറ്റും എന്നാണ് ഉത്തരമെങ്കിൽ ആദ്യ കടമ്പ കടന്നു. പിന്നെയാണ് പുറത്തു എവിടെയാ ? ഒമാൻ അല്ലെങ്കിൽ മസ്കറ് എന്നാണ് ഉത്തരമെങ്കിൽ ഓഹ് ദുബായ് ആരുന്നേൽ നടന്നേനെ എന്ന് പറഞ്ഞു മിക്ക ബ്രോക്കെർമാരും നോക്കാം എന്ന് പറഞ്ഞു […]