SPORTS

Oak Times Bureau June 13, 2018

  പ്രസാദ് നാരായണൻ ലോകമെങ്ങുമുള്ള കാല്പന്തുകളിക്കാർക്കു ലഹരിപകർന്നുകൊണ്ട് റഷ്യയിൽ ഇരുപത്തിഒന്നാമത് ലോകകപ്പിനു നാളെ തിരശീല ഉയരുകായി….ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക്  ലോകകപ്പ് മത്സരങ്ങൾ ആവേശവും അതിലുപരി ലഹരിയുമാണ് .ഫിഫ (ഫെഡറേഷൻ ഓഫ്  ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ) യാണ്  ലോകകപ്പിന്റെ  സംഘടകർ. ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ് കായികമത്സരങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്. ഈ രാജ്യങ്ങളെല്ലാം യൂറോപ്പിൽനിന്നുള്ളവയായിരുന്നു. പാരീസിലായിരുന്നു ആസ്ഥാനം. റോബെർട്ട് ഗ്യൂറിനാണ് ആദ്യ പ്രസിഡന്റ്. 1910 ൽ ദക്ഷിണാഫ്രിക്കയും 1912 […]

Oak Times Bureau April 1, 2018

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം പശ്ചിമ ബംഗാളിനെ അടിയറവ് പറയിപ്പിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ പശ്ചിമ ബംഗാളിന്റെ ആക്രമണമായിരുന്നു. ഒമ്പതാം മിനിറ്റില്‍ ബോക്സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. എന്നാല്‍ പന്ത് ലക്ഷ്യം തെറ്റി. എന്നാല്‍ 19-ാം മിനിറ്റില്‍ കിട്ടിയ അവസരം കേരളം മുതലെടുത്തു. ബംഗാളിന്റെ പാഴായിപ്പോയ ഒരു […]

Oak Times Bureau February 1, 2018

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആറ് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് ഡർബനിലെ കിംഗ്സ് മീഡ് സ്റ്റേഡിയത്തിൽ തുടക്കമാകും. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ ഏകദിന പരമ്പര സ്വന്തമാക്കിയിട്ടില്ലാത്ത ഇന്ത്യൻ ടീം ചരിത്രം തിരുത്തിയെഴുതാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഏകദിന ലോകകപ്പിന് 14 മാസം മാത്രം അവശേഷിക്കെ അതിന്റെ മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് ഈ പരമ്പര. ഒരു മാസത്തോളമായി ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയിൽ 2-1ന് തോറ്റ ശേഷമാണ് ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. ടെസ്റ്റിൽ പരമ്പര തോറ്റെങ്കിലും ജോഹന്നാസ്ബർഗിലെ […]

Oak Times Bureau January 29, 2018

മുന്‍ ബ്ലാസ്റ്റേഴ്സ് താരംസിഫ്‌നിയോസിന്റെ തുടക്കം തോല്‍വിയോടെ. സിഫ്നിയോസിന്റെ ഗോവന്‍ ജേഴ്‌സിയിലുള്ള അരങ്ങേറ്റമായിരുന്നു മുംബൈക്കെതിരെ നടന്നത്. പക്ഷെ ഗോവയ്ക്കു നേണ്ടിയുള്ള ആദ്യ മത്സരം തോല്‍വിയോടെ തുടങ്ങാനായിരുന്നു സിഫ്‌നിയോസിന്റെ വിധി. ഗോവയെ 4-3ന് തോല്‍പ്പിച്ച് മുംബൈക്ക് ഉജ്വല ജയം സ്വന്തമാക്കുകയായിരുന്നു. ഇരു ടീമുകളും പരസ്പരം ഗോളടിച്ച് കൂട്ടിയ മത്സരത്തില്‍ ബല്‍വന്ത് സിങ് ആണ് മുംബൈയുടെ വിജയ ഗോള്‍ നേടിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ബല്‍വന്ത് സിംഗിന്റെ ഗോളില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. 2 -1 ന് മത്സരത്തില്‍ പിന്നിട്ടു നിന്നതിനു […]

Oak Times Bureau January 28, 2018

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ താണ്ഡവം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ദീപേന്ദ്ര നേഗി, ഇയാന്‍ ഹ്യൂം എന്നിവരുടെ ഗോളുകളിലാണ് കേരളത്തിന് മിന്നും ജയം. ഇതോടെ കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സിന്റെ ജയത്തില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതികരിച്ചു. പെനാല്‍റ്റി കിക്കിലൂടെ കളിയിലെ ആദ്യഗോള്‍ നേടിയത് ഡല്‍ഹി ഡൈനമോസാണ് . മലയാളി താരം കെ പ്രശാന്തിന്റെ വീഴ്ചയാണ് ആദ്യ ഗോളിന് വഴിവച്ചത്. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിട്ടിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് […]

Oak Times Bureau January 26, 2018

ഈ സീസണില്‍ തിരിച്ചടികള്‍ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ഡേവിഡ് ജെയിംസ്. മാര്‍ക്ക് സിഫ്‌നിയോസിന്റെ പകരക്കാരനായി ഗുഡിയോണ്‍ ബാള്‍ഡ്വിന്‍സണെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ഇനിയും താരങ്ങളെ സ്വന്തമാക്കുമെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ട്രാന്‍സഫര്‍ വിന്‍ഡോ ഇപ്പോഴും തുറന്നു കിടക്കുകയാണ്. പരിക്കേറ്റ കളിക്കാര്‍ക്കു പകരം ടീമിനെ ശക്തമാക്കാന്‍ എതാനും കളിക്കാരെ കൊണ്ടുവരും. അതിനുള്ള പണികള്‍ നടന്നുവരുകയാണെന്നാണ് ജെയിംസ് പറഞ്ഞത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് സെമി പ്ലേ ഓഫ് സാധ്യത മങ്ങിയിരിക്കുകയാണ്. എങ്കിലും പ്രതീക്ഷ […]

Oak Times Bureau January 23, 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യന്‍ ടീമിലെ ഔള്‍റൗണ്ടര്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കും. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ മിതാലി രാജായിരുന്നു നേരത്തെ ടി-20 ടീമിനെ നയിച്ചിരുന്നത്.പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 13 ന് നടക്കും. ഹര്‍മ്മന്‍പ്രീത് കൗര്‍ ദേശീയ ട്വന്റി-20 ടീമിനെ നായകസ്ഥാനത്തേക്കെത്തുന്നത്് ഇതാദ്യമാണ്. പോയ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ റണ്ണറപ്പായിരുന്നു ഇന്ത്യ. അന്ന് ടീമിന്റെ ക്യാപ്റ്റന്‍ മിതാലിയായിരുന്നു.പരമ്പരയിലെ ഏകദിന മത്സരങ്ങള്‍ മിതാലി രാജ് തന്നെയായിരിക്കും നയിക്കുക. മാറ്റങ്ങള്‍ ടി-20യില്‍ […]

Oak Times Bureau December 10, 2017

ഇന്ത്യന് സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരത്തിൽ നാണംകെട്ട തോൽവി. ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എഫ്.സി.ഗോവ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി. ഏഴാം മിനിറ്റില്‍ നെതര്‍ലാന്‍ഡ് താരം മാര്‍ക്ക് സിഫിനിയോസിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിലെത്തിയത്. രണ്ടു മിനുട്ടിനുള്ളില്‍ ഗോവയുടെ മറുപടിയെത്തി. സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടി 9ാം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ചതോടെ കളിയുടെ ചൂട് കൂടി. ആദ്യ പത്ത് മിനുട്ടിനുള്ളില്‍ രണ്ട് […]

Oak Times Bureau December 9, 2017

മഴയെ വകവെക്കാതെ നിറഞ്ഞുനിന്ന കാണികളുടെ പിന്തുണയില്‍ ലോക ഹോക്കി ലീഗില്‍ ചരിത്രം കുറിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് സെമിയില്‍ അന്ത്യം. അര്‍ജന്റീനയോട് 1-0ന് തോറ്റ് ഇന്ത്യ പുറത്തായി. കോരിച്ചൊരിയുന്ന മഴയത്ത് കളി തുടങ്ങിയപ്പോള്‍ ആദ്യം മുതല്‍ ഇന്ത്യക്ക് താളം നഷ്ടമായി. അര്‍ജന്റീനയുടെ പ്രത്യാക്രമണങ്ങളെ പ്രതിരോധിച്ച്മുന്നേറിയെങ്കിലും 17ാം മിനിറ്റില്‍ ലഭിച്ച പനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് ആതിഥേയരെ അര്‍ജന്റീന അട്ടിമറിച്ചു. സ്‌റ്റോപ്പര്‍ ഒരുക്കിക്കൊടുത്ത പന്തില്‍ ഗോണ്‍സാലോ പീല്ലറ്റ് സ്‌കോര്‍ ചെയ്യുകയായിരുന്നു. ഒരു ഗോളിന് പിന്നിലായതോടെ ഇന്ത്യ ആക്രമണം കനപ്പിച്ചു. എന്നാല്‍, ഒരു […]