Uncategorized

Oak Times Bureau July 29, 2018

Her twins now can live without cancer causing gene. Mumbai: Swayam Prabha of Bengaluru was worried when she decided to conceive. She was carrying cancer-causing mutated gene BRCA1 (BReast CAncer gene). Her mother had it and her sisters had passed away because of this mutation in the gene. Using modern medical technology, she did the impossible – […]

Oak Times Bureau June 17, 2018

അമ്മയുടെ മൃതദേഹത്തിന് റോഡരികില്‍ ചിതയൊരുക്കി ദളിത് കുടുംബം. സ്വന്തം മകനെ നടുറോട്ടില്‍ സംസ്കരിച്ച്‌ മൂന്ന് വര്‍ഷം പിന്നിടും മുമ്പാണ് 82 വയസുള്ള കുട്ടിയമ്മയുടെ മൃതദേഹം വീടിന്‍റെ ഷീറ്റ് പൊളിച്ച്‌ റോഡരികില്‍ സംസ്കരിച്ചത്. പൊതുശ്മശാനം ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ സംസ്ക്കാരം നടത്തിയത്. മൂന്ന് വര്‍ഷം മുൻപ് കുട്ടിയമ്മയുടെ മകന്‍ ശശി ക്യാന്‍സര്‍ രോഗം പിടിപെട്ട് മരിച്ചപ്പോള്‍ നടുറോഡിലാണ് സംസ്കരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കീഴില്‍ ഒരു പൊതു ശ്മശാനമെന്നത് നാട്ടുകാരുടെ നാല്‍പത് വര്‍ഷമായിട്ടുള്ള ആവശ്യമാണ്.   കുട്ടിയമ്മയുടെ കുടുംബത്തിന് ആകെയുള്ളത് അര […]

Oak Times Bureau May 14, 2018

കഴിഞ്ഞ ഒരു മാസത്തോളം ഇന്ധനവിലയിൽ വര്ധനവുണ്ടായില്ല എന്ന പരാതി ഇനി വേണ്ട . കർണാടക തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയിൽ വർധനവ്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. ഇന്ധന വില വർധനവിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധിച്ചതോടെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനവികാരം എതിരാകാതിരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നും […]

Oak Times Bureau May 9, 2018

മാഹി പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ ആര്‍എസ്എസ് അരുംകൊല ചെയ്ത് മണിക്കൂറുകള്‍ക്കകം വ്യാജ പ്രചരണവുമായി സംഘപരിവാര്‍ രംഗത്തെത്തി. മോഹനന്റെ മൃതദേഹം പൊതു ദര്‍ശനത്തിനുവച്ചപ്പോള്‍ കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രമാണ് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റീത്ത് ക്രോപ് ചെയ്ത കളഞ്ഞാണ് സംഘപരിവാറിന്റെ ഫോട്ടോ ഷോപ്പ് പരിപാടി. ഇതേ ഫോട്ടോ കോണ്‍ഗ്രസ് , ലീഗ് അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ […]

Oak Times Bureau March 6, 2018

ലെനിന്റെ പ്രതിമ തകര്‍ത്തത് ശരിയല്ലെന്നും ത്രിപുരയിലെ സിപിഎം അനുഭാവികള്‍ക്കെതിരെയുള്ള ബിജെപി ആക്രമണത്തെ പിന്തുണയ്ക്കില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ത്രിപുരയില്‍ ബിജെപി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെതിരെ മറ്റുള്ളവര്‍ പ്രതികരിക്കുന്നുവോ ഇല്ലയോ എന്നത് എന്റെ വിഷയമല്ല. സി.പി.എമ്മുമായി ആശയത്തില്‍ ഭിന്നതകളുണ്ട്. സി.പി.എം ആക്രമങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്. അതുപോലെ ബി.ജെ.പി ആക്രമണങ്ങളെയും പ്രതിരോധിക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. കാറല്‍ മാര്‍ക്‌സും മഹാനായ ലെനിനും എന്റെ നേതാക്കളല്ല. എന്നാല്‍ റഷ്യയെ സംബന്ധിച്ച് അവര്‍ വലിയ നേതാക്കളാണ്. വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തരായ നേതാക്കള്‍ ചേരുന്നതാണ് […]

Oak Times Bureau February 23, 2018

കല്ലട ശ്രീകുമാർ കേരളം എന്താണ് എന്ന് വ്യക്തമാക്കുന്നതാണ് ആദിവാസി യുവാവായ മധുവിന്റെ കൊലപാതകം. കേരളത്തത്തിന്റെ മനസ്സുകളിൽ ഇന്നും കറുത്തവനോടുള്ള വെറുപ്പ് കുറഞ്ഞിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മോഷണവും മറ്റു കുറ്റകൃത്യങ്ങളുമൊന്നും മഹത്വവത്ക്കരിക്കുവാൻ ഒരാളും ശ്രമിക്കുകയില്ല തന്നെ. എന്നാൽ.. വിശക്കുന്നവന്റെ ആത്മാവിനെ തിരിച്ചറിയുവാനുള്ള മനസാക്ഷി ഇല്ലാത്തവനാണ് മലയാളിയെന്ന്.. കരുണ വറ്റിയ ഹൃദയത്തിന് ഉടമകളാണ്‌ നമ്മളെന്ന്.. ആൾക്കൂട്ടം നടപ്പിലാക്കുന്ന കാട്ടു നീതിയുടെ വലയിലാണ് നാമെല്ലാമെന്ന് ഒക്കെ തിരിച്ചറിയുകയാണ് നാമിന്ന്. കറുത്തവനോട് അയിത്തം പുലർത്തുന്ന കെട്ട കാലത്തു തന്നെയാണ് നാമെന്നു പല […]

Oak Times Bureau January 22, 2018

സാമ്പത്തിക വളര്‍ച്ചാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നിലെന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്.സാമ്പത്തികമേഖലയുടെ വളര്‍ച്ച അടിസ്ഥാനപ്പെടുത്തിയാണ് വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷികപട്ടിക തയ്യാറാക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ 62ാം സ്ഥാനത്താണുള്ളത്. 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ചൈന 26ാം സ്ഥാനത്തും പാകിസ്താന്‍ 47ാം സ്ഥാനത്തുമാണ്. സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന 79 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം 60ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ചൈന 15ാം സ്ഥാനത്തും പാകിസ്താന്‍ 52ാം […]

Oak Times Bureau January 20, 2018

ഐ എൻ എസ് തരുണിയിൽ ലോകസഞ്ചാരം നടത്തുന്ന ഇന്ത്യൻ നാവിക സേനയുടെ ആറംഗ വനിതാസംഘം തെക്കേ അമേരിക്കയിലെ അതീവ ദുർഘടമായ കേപ് ഹോൺ മുനമ്പ് വിജയകരമായി ചുറ്റിക്കടന്നു. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ സംഗമിക്കുന്ന കേപ് ഹോൺ മുനമ്പ് സമുദ്ര പര്യടനത്തിലെ ഏറ്റവും അപകടകരമായ ഘട്ടമാണ്. തെക്കേ അമേരിക്കയിൽ ചിലിയുടെ തെക്കേ അറ്റത്തുള്ള ഹോർണോസ് ദ്വീപിലെ പാറക്കെട്ടുകൾ നിറഞ്ഞ അതീവ ദുർഘടമായ മുനമ്പാണ് കേപ് ഹോൺ. അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങൾ സംഗമിക്കുന്ന ഇവിടെ കടൽ അപകടകരമാംവിധം പ്രക്ഷുബ്ധമാണ്. കപ്പലോട്ടക്കാരുടെ […]

Oak Times Bureau January 7, 2018

ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്   എകെജിക്കെതിരായ പരാമര്‍ശം തെറ്റ് കോണ്‍ഗ്രസ് നിലപാടല്ല എകെ.ജിയെ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണ്. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ല. ബല്‍റാമുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വ്യക്തിപരമായ പരാമര്‍ശമെന്നാണ് അദേഹം പറഞ്ഞത്. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയരുതെന്ന് ഹസന്‍ വ്യക്തമാക്കി. നേരത്തെ കെ. മുരളീധരന്‍ എംഎല്‍എയും ബല്‍റാമിനെ തള്ളി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശം ശരിയയായില്ല. ഇത്തരം പരാമര്‍ശം […]

Oak Times Bureau January 6, 2018

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെ എന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ടു. സാമ്പത്തിക വർഷം സമാപിക്കുമ്പോൾ ഇന്ത്യയുടെ ജി ഡി പി വളർച്ചാ നിരക്ക് നാലു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തോതിലായിരിക്കുമെന്ന് നിഗമനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് കഴിഞ്ഞ ദിവസം   പുറത്തു വിട്ട അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം 2017 -18 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ജി ഡി പി വളർച്ച 6 .5 ശതമാനമായിരിക്കും. മുൻ വർഷം 7 .1 ശതമാനമായിരുന്നു വളർച്ചാ […]