Oak Times Bureau October 25, 2018

പണ്ട് കാലം മുതല്‍ തന്നെ എല്ലാവരും അന്വേഷിക്കുന്ന കാര്യമാണ് സ്ത്രീകളുടെ സ്വഭാവം എങ്ങനെ മനസിലാക്കാമെന്നത്. പ്രമുഖ റിലേഷന്‍ഷിപ്പ് ലൈഫ് സൈറ്റായ വിസ്പറില്‍ സ്ത്രീകളുടെ വിരല്‍ നോക്കി അവരുടെ സ്വഭാവം പ്രവചിക്കാം എന്നാണ് പറയുന്നത്. ആ ലക്ഷണങ്ങള്‍ എന്തോക്കെയാണ് എന്ന് നോക്കാം.

നീളമുള്ള വിരലുകളുള്ള  സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത്, പുരുഷനു ഭാഗ്യം കൊണ്ടുവരുമത്രെ.

വളവില്ലാത്തതും മൃദുവായതുമായ വിരലുകളുള്ള സ്ത്രീകള്‍ കുടുംബ ബന്ധങ്ങള്‍ക്കു പ്രധാന്യം കൊടുക്കുന്നവളായിരിക്കുമെന്നു പറയുന്നു.

വിരലിന്‍റെ അഗ്രം ഉരുണ്ട് ഇരിക്കുന്ന സ്ത്രീകളെ അല്‍പ്പം ശ്രദ്ധിക്കണം, പണം ചിലവാക്കുന്നതിന് അവര്‍ക്ക് കണക്ക് കാണില്ല എന്നാണ് ലക്ഷണശാസ്ത്രകാരന്മാരുടെ അഭിപ്രായം

നഖത്തിന്‍റെ അഗ്രം പരന്നിരിക്കുന്ന സ്ത്രീകള്‍ മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ടത്രെ.

മാംസളമായ വിരലുകള്‍ ഉള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും.

കുറുകിയ വിരലുകളോടു കൂടിയ സ്ത്രീകളുടെ വിവാഹജീവിതത്തില്‍ അഡ്ജസ്റ്റ്മെന്‍റുകള്‍ വേണ്ടി വരും

പരന്നവിരലുകള്‍ ഉള്ള പെണ്ണിനെ കെട്ടുന്ന പുരുഷന്‍റെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നതെന്നും പറയുന്നു.

 

Leave a comment.

Your email address will not be published. Required fields are marked*