Oak Times Bureau January 24, 2019
തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറൽ. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾ വിണ്ടുകീറുമ്പോൾ പലർക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ പാദങ്ങൾ വിണ്ടുകീറുന്നതിന് നമ്മുടെ വീട്ടിൽ തന്നെയുണ്ട് ചില പരിഹാരങ്ങൾ.
പാദങ്ങളുടെ വിണ്ടുകീറലുകളെ ചെറുക്കാൻ  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
1) തണുപ്പുകാലത്ത് പാദങ്ങൾ പൂർണ്ണമായും മറയ്ക്കുന്ന തരത്തിൽ വൃത്തിയുള്ളതും മൃദുവായതുമായ സോക്‌സുകൾ ധരിക്കുക.
2) ഉപ്പിട്ട ചെറുചൂടുവെള്ളത്തിൽ കാലുകൾ മുക്കിവെയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാൻ സഹായിക്കും.
3) തണുപ്പുകാലത്ത് വീടിനുള്ളിലും പാദരക്ഷകൾ ഉപയോഗിക്കുക
4) വിണ്ടുകീറിയ പാദങ്ങളിൽ കറ്റാർവാഴ പുരട്ടുന്നത് കാലുകളുടെ ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
5) രാത്രി ഉറങ്ങുന്നതിന് മുമ്പ് പാദങ്ങൾ വൃത്തിയായി കഴുകിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതും നല്ലതാണ്
6) ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് കാലിൽ പുരട്ടുന്നതും വിണ്ടുകീറുന്നതിന് നല്ലൊരു പരിഹാരമാണ്.
7) വിണ്ടുകീറിയ പാദങ്ങളിൽ 15 ദിവസം തുടർച്ചയായി ഗ്ലിസറിനും പനിനീരും ചേർന്ന മിശ്രിതം പുരട്ടുന്നതും വിണ്ടുകീറുന്നതിനെ ചെറുക്കാൻ സഹായിക്കും.

Leave a comment.

Your email address will not be published. Required fields are marked*