Oak Times Bureau November 5, 2018

കണ്ണൂരില്‍ പതിനായിരങ്ങളെ അണിനിരത്തി ഇടതുമുന്നണിയുടെ പടുകൂറ്റന്‍ പൊതുയോഗം. കേരളതെതില്‍ സമീപകകാലത്ത് ഇടത് മുന്നണി നടത്തുന്ന പൊതുയോഗങ്ങളിലെ ജനപങ്കാളിത്തം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടി വരുകയാണ്. കണ്ണൂരിലെ യോഗവും അത്തരത്തില്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

 

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയോടെ ശബരിമലയില്‍ സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നതെന്താണെന്ന് വ്യക്തമായെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികളുടെ കൂടെ ഈ സര്‍ക്കാരുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കേരളത്തില്‍ ഏതെല്ലാം പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നോ അവരില്‍ ഒരുകൂട്ടരൊഴിച്ച് മറ്റെല്ലാവരും നവോത്ഥാന മുന്നേറ്റത്തിനായി പോരാടിയവരായിരുന്നു.  ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ അംഗീകരിച്ച ആര്‍എസ്എസ് ആയിരുന്നു അത്. ഒരു പങ്കും അവര്‍ കേരളത്തിലെ മുന്നേറ്റങ്ങളില്‍ വഹിച്ചിട്ടില്ല. സ്വാതന്ത്ര സമര പ്രസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്താന്‍ തയ്യാറായിരുന്നവര്‍ കൂടിയാണ് ആര്‍എസ്എസ് നേതാക്കള്‍.

ശബരിമല അയ്യപ്പനില്‍ വിശ്വാസമുള്ള എല്ലാവര്‍ക്കുമുള്ളതാണ്. 2017- 2018 ല്‍ ശബരിമലക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് 202 കോടി രൂപയാണ്. ശബരിമലയുടെ ഒരു കാശും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നുണ പ്രചരണത്തില്‍ സംഘപരിവാറിനോട് ആര്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല. അതിന്റെ മാസ്‌റ്റേഴ്‌സാണവര്‍. ശബരിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും  പ്രധാനപ്പെട്ട നിര്‍മാണ കമ്പനികളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ടാറ്റയെ ആ പ്രവൃത്തി ഏല്‍പ്പിച്ചത്.

സീസണ്‍ തുടങ്ങുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവരുത് എന്നത് സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ്. വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ എപ്പോഴും മുന്‍തൂക്കം കൊടുക്കാറുണ്ട്.സംസ്ഥാന സര്‍ക്കാര്‍  ഓര്‍ഡിനന്‍സ് ഇറക്കണം എന്ന് പറയുന്ന ബിജെപിയുടെ  നേതൃസ്ഥാനക്കാരായ സംഘപരിവാറുകാരുടെ നേതാവായ ബയ്യാജി ജോഷി സ്ത്രീക്ക് പുരുഷനോളം തുല്യമായ അവകാശമുണ്ടെന്ന് പരസ്യമായി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ പാലിക്കേണ്ടതില്ല എന്നുപറഞ്ഞാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത്. ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വ്യവസ്ഥ അനുസരിച്ച് അത് നിലനില്‍ക്കില്ല.

ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും സുപ്രീംകോടതിയുടെ മുന്നില്‍ അത് നിലനില്‍ക്കില്ല. ഭരണഘടനയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ആര്‍എസ്എസിന് പിടിക്കുന്നില്ല. അവര്‍ക്കത് അംഗീകരിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും ഒരു കൂട്ടരുടെ ആരാധനാലയം മാത്രമെപാടുള്ളു എന്ന് ഒരു കൂട്ടര്‍ വിചാരിച്ചാല്‍ അതിവിടെ നടക്കില്ല. വിശ്വാസത്തിന്റെ പേരില്‍  ചേരിചിരിവ് ഉണ്ടാക്കാനോ മുതലെടുക്കാനോ ആര്‍എസ്എസും സംഘപരിവാറും മെനക്കെടേണ്ടെന്ന് തുറന്നുപറയാന്‍ വിശ്വാസികള്‍ തയ്യാറാകണം.

ബിജെപിയോടല്ല തന്ത്രി നിയമോപദേശം തോടേണ്ടത്‌. അത്‌ ദേവസ്വവുമായി ചുമതലപ്പെട്ട അഭിഭാഷകരില്‍ നിന്നുമാണ്. കേന്ദ്രസര്‍ക്കാരിന്റെ അറ്റോര്‍ണി ജനറലിനെ പോലും സമീപിക്കാം.എന്നാല്‍ തന്ത്രി അത് ചെയ്തില്ല.തങ്ങളുടെ സ്ട്രാറ്റജി എന്ന് ശ്രീധരന്‍ പിള്ള ഇടക്കിടെ പറയുമായിരുന്നു, അതാണ് ശബരിമലയില്‍ നടപ്പാക്കിയത് നിങ്ങള്‍ നുണകളെ ആശ്രയിക്കുന്നു. ഞങ്ങള്‍ സത്യം ജനങ്ങളിലേക്കെത്തിക്കുന്നു. ബിജെപിയുടെ ഓരോ നുണയും പൊളിയുകയാണ്.

ആദ്യഘട്ടത്തില്‍ വിധിയെ സ്വാഗതം ചെയ്ത രമേശ് ചെന്നിത്തല പിന്നീട് നിലപാട് മാറ്റി. കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. കോണ്‍ഗ്രസിന് തങ്ങളുടെ അണികളെ എങ്ങനെ കൂടെ നിലനിര്‍ത്താനാകും. ആരെയാണ് കോണ്‍ഗ്രസ് ശക്തിപ്പെടുത്തുന്നതെന്നും പിണറായി ചോദിച്ചു. കേരളത്തിന്റെ മതനിരപേക്ഷ മനസ് ദൃഢമാണ്.ശബരിമലയെ എത്രത്തോളം സംരക്ഷിക്കാനാകുമോ അത്രത്തോളം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.

 

ശബരിമല അയ്യപ്പനില്‍ വിശ്വാസമുള്ള എല്ലാവര്‍ക്കുമുള്ളതാണ്. 2017- 2018 ല്‍ ശബരിമലക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് 202 കോടി രൂപയാണ്. ശബരിമലയുടെ ഒരു കാശും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നുണ പ്രചരണത്തില്‍ സംഘപരിവാറിനോട് ആര്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല. അതിന്റെ മാസ്‌റ്റേഴ്‌സാണവര്‍. ശബരിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും  പ്രധാനപ്പെട്ട നിര്‍മാണ കമ്പനികളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് ടാറ്റയെ ആ പ്രവൃത്തി ഏല്‍പ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a comment.

Your email address will not be published. Required fields are marked*