Oak Times Bureau August 29, 2018

വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നമാണ് ക്യാന്‍സര്‍. ഏതു പ്രായത്തിലുള്ളവരെ വേണമെങ്കിലും ഏതു സമയത്തും ആക്രമിയ്ക്കാവുന്ന ഒരു രോഗമാണിത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാവുന്ന ഗുരുതരമായ രോഗങ്ങളിലൊന്ന് ക്യാന്‍സര്‍.   ശരീരത്തിന്റെ പല ഭാഗങ്ങളേയും ബാധിയ്ക്കുന്ന പലതരത്തിലെ ക്യാന്‍സറുകളുണ്ട്. ചിലത് വളരെ ഗുരുതരമാകും, ചിലത് അത്ര തന്നെ ഗുരുതരമാല്ലാത്തതും. ക്യാന്‍സറിന്റെ പല ലക്ഷണങ്ങളും മറ്റു രോഗങ്ങളോട് സാമ്യമുള്ളതാണ്. ഇതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ ഇതു നിസാരമായി കണക്കാക്കുന്നതും ചികിത്സ തേടുന്നതു വൈകുന്നതും. ഇത് രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. പരിഹരിയ്ക്കാന്‍ […]

Oak Times Bureau August 29, 2018

കനത്തമഴയ്ക്കുശേഷം വയനാട്ടിൽ പലഭാഗത്തും ഭൂമിയുടെ ഘടന മാറുന്നു. കുന്നിൻ ചെരിവുകളും മറ്റും ഇടിഞ്ഞ് നിരങ്ങി നീങ്ങുകയും ഭൂമിയിൽ വിള്ളലുണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണ് പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്. ചിലയിടങ്ങൾ ഈ രീതിയിൽ വാസയോഗ്യമല്ലാതായിട്ടുണ്ട്. മാനന്തവാടിക്കടുത്ത് ദ്വാരക, ഒഴക്കോടി, ഉദയഗിരിക്കുന്ന്, തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല, ആനപ്പാറ, എടയൂർക്കുന്ന്, മേപ്പാടിയുടെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കുന്നിൻചെരിവുകൾ കമാന ആകൃതിയിൽ നിരങ്ങിനീങ്ങിയത്. ദ്വാരക ചാമാടത്തുപടിയിൽ ഒരേക്കർ സ്ഥലം രണ്ടാൾ താഴ്ചയിൽ താഴ്ന്നുപോയി. പലയിടത്തും മണ്ണ് ഊർന്നിറങ്ങി വയലുകൾ ഒരു മീറ്ററിലധികം ഉയർന്നുവന്നു. […]

Oak Times Bureau August 29, 2018

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും. ബാങ്കുകളുടെയും ഇന്‍ഷൂറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ സംസ്ഥാനത്ത് നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും പഠിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തുന്നത്.കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരെക്കൂടാതെ പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ടാകും. പ്രളയത്തില്‍ മുങ്ങിപ്പോയ ബാങ്കുകളും എടിഎമ്മുകളും, ഇന്‍ഷൂറന്‍സ് […]

Oak Times Bureau August 28, 2018

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ എളുപ്പം ബാധിക്കുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണോയെന്നത് പ്രധാന പ്രശ്‌നമാണെന്നും അതേക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തേണ്ടത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാനഘടകമാണ്. ആഗസ്റ്റ് 30ന് നിയമസഭ ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി പ്രവര്‍ത്തിച്ച എം. എല്‍. എമാരുടെ അഭിപ്രായവും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായങ്ങളും കണക്കിലെടുത്താവും പുനര്‍നിര്‍മാണ രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കുക. തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തണം. […]

Oak Times Bureau August 28, 2018

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ ഓഫീസുകളിലും പഞ്ചായത്ത് ഡയറക്ടറേറ്റിലെയും സ്ഥാപിച്ച കണ്‍ട്രോള്‍ റൂമുകളില്‍ ലഭിച്ചത് 5000ത്തിലധികം ഫോണ്‍ കോളുകളാണ്. ഇതിനെ തുടര്‍ന്ന് 2000ത്തിലധികം പേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനായി. പഞ്ചായത്ത് ഡയറക്ടറേറ്റിലെ കളക്ഷന്‍ സെന്ററില്‍ നിന്ന് 67 ലോഡ് ഭക്ഷ്യസാധനങ്ങളും എട്ട് ലോഡ് ക്ലിനീംഗ് സാധനങ്ങളും പ്രളയബാധിത ജില്ലകളിലെത്തിച്ചു. 24 ആംബുലന്‍സുകളും വകുപ്പ് സജ്ജമാക്കിയിരുന്നു. പ്രളയബാധിത മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിലും പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ പങ്കാളികളായി.  തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലേയും പെരുങ്കടവിള, വര്‍ക്കല, ചിറയിന്‍കീഴ്, വെള്ളനാട്, […]

Oak Times Bureau August 28, 2018

സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച പേമാരിയും വെള്ളപ്പൊക്കവും ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് മേഖലകളില്‍ പ്രാഥമിക വിലയിരുത്തലില്‍ 548.47 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും നശിച്ച ബോട്ടുകളുടെ വിപണി മൂല്യം 26 കോടി രൂപയാണ്. ഭാഗികമായി നശിച്ചവ നവീകരിക്കുന്നതിനായി 21.5 കോടി രൂപ വേണ്ടി വരും. 34 ലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും വലകളും […]

Oak Times Bureau August 28, 2018

  മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ  ജനപ്രതിനിധികള്‍  അവരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവാന ചെയ്യും. മുന്‍ എംഎല്‍എമാരും മുന്‍ എംപിമാരും അവരുടെ ഒരുമാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും.   സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് സംഭരിച്ച ഒരുകോടി പത്ത് ലക്ഷം രൂപ രണ്ട് ഘട്ടങ്ങളിലായി ഇതിനകം മുഖ്യമന്ത്രിക്ക് കൈമാറി. തുക കൈമാറിയശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച […]

Oak Times Bureau August 24, 2018

സംസ്ഥാനത്തിന്  700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന യുഎഇ അംബാസിഡറുടെ പരാമർശം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ്  സുരേന്ദ്രന്റെ പ്രതികരണം. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി യുഎഇയുടെ ധനസഹായം പ്രഖ്യാപിച്ചത്? ഇത്തിരി ലജ്ജ എന്നൊന്ന് മുഖ്യമന്ത്രിയുടെ നിഘണ്ടുവിലുണ്ടെങ്കിൽ ലോകം മുഴുവനുള്ള മലയാളികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം […]

Oak Times Bureau August 24, 2018

 കേരളത്തിന് യുഎഇ 700 കോടിയുടെ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. യുഎഇ അംബാസിഡർ അഹമ്മദ് അൽബന്നയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുഎഇ അംബാസിഡർ ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ നഷ്ടം വിലയിരുത്താൻ യുഎഇ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര ധനസഹായം നൽകാമെന്ന് പരിശോധിച്ച് വരികയാണെന്നും കേരളത്തെ സഹായിക്കുന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ റാഷിദ് മക്തും […]

Oak Times Bureau August 24, 2018

സോഷ്യൽ മീഡിയക്ക്  ഉപദേശവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ താന്‍ കിടന്നുറങ്ങിയത് ട്രോളമാര്‍ ഏറ്റെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം ട്രോളമാര്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയത്. ‘ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെയെങ്കിലും പോയി ഉറങ്ങിയിട്ടുണ്ടോ. ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ആരെയെങ്കിലും ഒന്നു സഹായിച്ചൂടെ. ആ ഫോണ്‍ ഒക്കെ താഴ്ത്ത് വച്ച് ഒരു വിധവയെങ്കിലും സഹായിച്ചാല്‍, അവരുടെ ആത്മാവിന് നല്ലതായിരിക്കും’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 21ന് ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി […]