Oak Times Bureau August 29, 2018

തീവ്രഹിന്ദു വര്‍ഗീയസംഘടനായ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരെ കേന്ദ്ര സാമൂഹ്യ നീതി,ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്വാല. അക്രമ സംഭവങ്ങളെ പിന്തുണയ്ക്കുന്നത് തുടർന്നാൽ സനാതൻ സൻസ്ഥയെ നിരോധിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഗൗരിലങ്കേഷിന്റെയും നേരന്ദ്ര ദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെയും നേരന്ദ്ര ദബോല്‍ക്കറിന്റെയും കൊലപാതകത്തില്‍ സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുള്ളതായി ആരോപണമുയർന്നിരുന്നു. എന്നാൽ സനാതൻ സൻസ്ഥക്ക് ഇവരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. അറസ്റ്റിലായവർക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുത്വയെ അനുകൂലിക്കുന്ന നൂറുകണക്കിനാളുകൾ തങ്ങളുടെ യോഗങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും അവർ ആരൊക്കെയെന്ന് അറിയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.

Leave a comment.

Your email address will not be published. Required fields are marked*